കോഴിക്കോട്: പ്രധാനമന്ത്രിയുടെ സൊമാലിയ പ്രയോഗത്തെ പ്രതിരോധിച്ച് ബിജെപി വീണ്ടും വെട്ടിലായി. പ്രയോഗത്തെ ന്യായീകരിക്കുന്നതിനായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ ചിത്രം ശ്രീലങ്കയിലെ കുട്ടികളുടേതാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
2013ലെ ഔട്ട്‌ലുക്ക് മാസികയുടെ കവര്‍ ചിത്രമാണ് അമിത് ഷാ ഉയര്‍ത്തിക്കാണിച്ചത്. അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ കൂട്ടത്തോടെ മരിച്ചതിനെ കുറിച്ചുള്ള കവര്‍സ്‌റ്റോറിക്ക് മാസിക ഉപയോഗിച്ച കവര്‍ചിത്രമാണ് വിവാദമായത്. ഇത് ശ്രീലങ്കന്‍ തമിഴരെക്കുറിച്ചുള്ള യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രമാണ് എന്നുമാണ് ഒരു വെബ്‌സൈറ്റ് കണ്ടെത്തിയിരിക്കുന്നത്.