യുഡിഎഫ് വീണ്ടും അധികാരത്തിലെത്തും: മുഖ്യമന്ത്രി

Posted on: May 15, 2016 2:29 pm | Last updated: May 15, 2016 at 6:11 pm

OOMMEN CHANDIകോട്ടയം: കേരളത്തില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവിലുള്ളതിനേക്കാള്‍ സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നതില്‍ സംശയമില്ലെന്നും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ബി.ജെ.പിയുടെ വിഭാഗീയതക്കും എതിരായിരിക്കും ഇത്തവണത്തെ വോട്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് നാദാപുരത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പത്തുദിവസം മുന്‍പാണ് അവിടെ 24 വയസുള്ള സി.പി.എം പ്രവര്‍ത്തകന്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിച്ച കാര്യം മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അക്രമങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ നേതൃത്വം നല്‍കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെത്താകും ഈ തെരഞ്ഞെടുപ്പ്. അക്രമങ്ങള്‍ക്ക് ഒരു പാര്‍ട്ടി തന്നെ നേതൃത്വം നല്‍കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.