തെലങ്കാനയില്‍ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഒരു കുടുംബത്തിലെ 15 പേര്‍ മരിച്ചു

Posted on: May 15, 2016 10:42 am | Last updated: May 15, 2016 at 3:57 pm

telgana accidentഹൈദരാബാദ്: തെലങ്കാനയിലെ അദിലാബാദില്‍ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഒരു കുടുംബത്തിലെ 15 പേര്‍ മരിച്ചു. അഞ്ചുസ്ത്രീകളും ഏഴു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം നടന്നത്. 14 പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. പരുക്കേറ്റ മൂന്നുപേരെ ആശുപത്രില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ടവര്‍ മഹാരാഷ്ട്ര സ്വദേശികളാണ് .

അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിക്കുകയും മുകളിലേക്ക് മറിയുകയുമായിരുന്നു. 18 പേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നതെന്ന് അദിലാബാദ് പൊലീസ് സൂപ്രണ്ട് തരുണ്‍ ജോഷി പറഞ്ഞു. അദിലാബാദിലെ പോച്ചമ്മ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്.