ആന്ധ്രയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഏഴു തൊഴിലാളികള്‍ മരിച്ചു

Posted on: May 15, 2016 10:32 am | Last updated: May 15, 2016 at 1:26 pm

andraഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കെട്ടിടം തകര്‍ന്ന് ഏഴു തൊഴിലാളികള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിജയവാഡയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ ലക്ഷ്മിപുരത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടസമയത്ത് എട്ടു തൊഴിലാളികളാണ് കെട്ടിടത്തിലുണ്ടായിരുന്നത്.

ഭൂനിരപ്പില്‍ നിന്ന് 30 അടി താഴ്ചയിലായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് എട്ട് തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം എട്ടു പേരെയും പുറത്തെടുത്തു. എന്നാല്‍, ഏഴു തൊഴിലാളികളും മരിച്ചിരുന്നു. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഉപമുഖ്യമന്ത്രി എന്‍. ചിന രാജപ്പയെ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ചുമതലപ്പെടുത്തി.