സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകും: സുധീരന്‍

Posted on: May 14, 2016 12:35 pm | Last updated: May 15, 2016 at 12:22 am

കോട്ടയം: യുഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഭരണ പ്രതിപക്ഷങ്ങളെ വിലയിരുത്തുന്നതാകും ഇത്തവണത്തെ തെരഞ്ഞെടുപ്പെന്നും സുധീരന്‍ പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ ലഭിക്കുമെന്നും വിഎം സുധീരന്‍ കോട്ടയത്ത് പറഞ്ഞു.

വികസനം വേണോ, പിന്നാക്കാവസ്ഥ വേണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും വിഎം സുധീരന്‍ പറഞ്ഞു. യുഡിഎഫിന് ഭരണത്തുടര്‍ച്ച ഉറപ്പെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫ് പഴയകാല പ്രതാപത്തിലേയ്ക്ക് തിരിച്ചു വരുമെന്ന ഉത്തമ ബോധ്യമുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് ഇത്തവണ വമ്പിച്ച വിജയം നേടും. ജനങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ നല്ലകാര്യങ്ങള്‍ നടപ്പാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുവാനും കേരളത്തെ മാതൃകാസംസ്ഥാനമായി മാറ്റുവാനും യുഡിഎഫ് അധികാരത്തിലെത്തേണ്ടതുണ്ടെന്നും സുധീരന്‍ പറഞ്ഞു.