പെരിന്തല്‍മണ്ണയില്‍ ഇഞ്ചോടിഞ്ച്

Posted on: May 14, 2016 11:55 am | Last updated: May 14, 2016 at 11:55 am

sasikumarപെരിന്തല്‍ണ്ണ: മുസ്‌ലിം ലീഗിന്റെ കുത്തക ഇത്തവണയും പെരിന്തല്‍മണ്ണയില്‍ നിലനിര്‍ത്തുമെന്ന് യു ഡി എഫ് ആണയിടുമ്പോള്‍ 2006 ആവര്‍ത്തിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സി പി എം അടക്കമുള്ള ഇടത് കേന്ദ്രങ്ങള്‍. അതേ സമയം മണ്ഡലത്തില്‍ ഇതുവരെ കാണാത്ത മുന്നേറ്റമുണ്ടാക്കുമെന്നാണ് എന്‍ ഡി എ സംഖ്യത്തിനായി രംഗത്തുള്ള ബി ജെ പിയുടെ അവകാശ വാദം. താഴെക്കോട്, ആലിപ്പറമ്പ്, വെട്ടത്തര്‍, മേലാറ്റൂര്‍, ഏലംകുളം, പുലാമന്തോള്‍ പഞ്ചായത്തുകളും പെരിന്തല്‍മണ്ണ നഗരസഭയും ചേര്‍ന്ന പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് യു ഡി എഫും, എല്‍ ഡി എഫും. ഇതിന് പുറമെ എന്‍ ഡി എ യുംഒപ്പം വെല്‍ഫെയര്‍ പാര്‍ട്ടിയും, എസ് ഡി പി ഐ യ്യും, രണ്ട് സ്വതന്ത്രരും കാടിളക്കിയുള്ള പ്രചാരണത്തിലാണ്.
തുടക്കത്തില്‍ പ്രചാരണ രംഗത്ത് യു ഡി എഫ് കേന്ദ്രങ്ങള്‍ മുമ്പിലായിരുന്നു. മണ്ഡലത്തില്‍ വി എസ് അച്യുതാനന്നന്റെ വരവോടെ ഉണര്‍വേകിയ ഇടത് കേന്ദ്രങ്ങളും പ്രചാരണ കോലാഹലങ്ങളായി മുന്നേറി തുടങ്ങി.
m.aliകഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പും 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണക്കുകളും വെച്ച് നോക്കിയാല്‍ മണ്ഡലം മുസ്‌ലിം ലീഗിന്റെ കൈകളില്‍ സുരക്ഷിതമാണ്. അതേ സമയം ബി ഡി ജെ എസിന്റെ പിന്തുണ എന്‍ ഡി എക്കായ തോടെ ഈഴവ ഹിന്ദു വോട്ടുകളില്‍ ഒരു വിഭാഗവും എല്‍ ഡി എഫിന് ഇത്തവണ നഷ്ടമുണ്ടാക്കും.
മണ്ഡലത്തില്‍ സവര്‍ണ ഹിന്ദു വിഭാഗങ്ങളില്‍ ഭൂരിപക്ഷവും യു ഡി എഫിനെ അനുകൂലിക്കുന്നവരായിരുന്നു. ഇത്തവണ എന്‍ ഡി എയുടെ സ്ഥാനാര്‍ഥി സവര്‍ണ സമുദായക്കാരനായതിനാല്‍ യു ഡി എഫിന് ലഭിച്ചിരുന്ന ആ വിഭാഗത്തിന്റെ വോട്ടുകളും ഇത്തവണ നഷ്ടപ്പെടും
ന്യൂജന്‍ വോട്ടുകള്‍ ഇരു മുന്നണിക്കും വീതം വെച്ചാല്‍ പോലും അലിക്ക് നേരിയ എണ്ണത്തിന്് കടമ്പ കടക്കാനാവുമെന്നാണ് യു ഡി എഫ് ക്യാമ്പിന്റെ വിശ്വാസം. അതേ സമയം അലിയോട് ഒപ്പം നില്‍ക്കുകയും രാഷ്ട്രീയ അടവുകളും, തന്ത്രങ്ങളും പ്രയോഗവത്കരിക്കുകയും ചെയ്ത അലി ഫാന്‍സ് അലിയില്‍ നിന്നും തെറ്റി പിരിഞ്ഞ ശേഷം ഇടതുപാര്‍ട്ടികളോട് അടുക്കുകയും അലിക്കെതിരെ നിരന്തര ആരോപണങ്ങളുമായി മണ്ഡലത്തില്‍ ഉടനീളം കറങ്ങുന്നത് യു ഡി എഫിന് ക്ഷീണം ചെയ്യും.
ഇതാകട്ടെ അലി ഫാന്‍സ് അസോസിയേഷന്റ വെളിപ്പെടുത്തലുകള്‍ ലീഗണികളില്‍ എത്തിച്ച ത് അടുത്ത ദിവസങ്ങളിലായി നടത്തിയ ‘അലി തന്ത്രം’ ലീഗണികളില്‍ പോലും സ്വന്തം സ്ഥാനാര്‍ഥിയോടുള്ള ഇഷ്ടം നെറ്റി ചുളിക്കുന്നിടത്ത് കാര്യം എത്തിച്ചിട്ടുണ്ട്. അലി ഫാന്‍സിന്റെ വാക്കുളില്‍ ലീഗണികള്‍ വഴുതി വീണാല്‍ ഫലം ഇടതിന്റെ കൂടെയാകുമെന്ന് വിലയിരുത്തുന്നു.