ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യകുമാറിനെ വധിക്കുന്നുമെന്നു ഭീഷണി മുഴക്കിയ ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന തലവന്‍ അമിത് ജാനി അറസ്റ്റില്‍. വ്യാഴ്ാഴ്ച രാത്രിയാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്. കന്‍ഹയ്യകുമാറിനു പുറമേ ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി ഉമര്‍ ഖാലിദിനു നേര്‍ക്കും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.
ഏപ്രില്‍ 14നാണ് കന്‍ഹയ്യകുമാറിന് വധഭീഷണി അറിയിച്ചുകൊണ്ടുള്ള കത്തും ഒരു ബാഗ് നിറയെ ആയുധങ്ങളും ജെഎന്‍യു കാമ്പസിലെത്തിയത്. ബാഗില്‍നിന്നു കണ്ടെത്തിയ കത്തില്‍ അമിത് ജാനിയുടെ ഒപ്പും കണ്ടെത്തി. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.