നരേന്ദ്ര മോദിയുടെ സൊമാലിയന്‍ പരാമര്‍ശത്തെ പിന്തുണച്ച് സികെ ജാനു

Posted on: May 12, 2016 8:35 pm | Last updated: May 13, 2016 at 7:43 pm

സുല്‍ത്താന്‍ബത്തേരി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമാലിയന്‍ പരാമര്‍ശത്തെ പിന്തുണച്ച് ആദിവാസി നേതാവ് സികെജാനു രംഗത്ത്. മോദി പറഞ്ഞത് സത്യമെന്ന് സി കെ ജാനു പ്രതികരിച്ചു. കേരളത്തില്‍ സൊമാലിയയില്‍ ഉളളതിനേക്കാള്‍ ഭീകരമായ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. അട്ടപ്പാടിയിലെ ശിശുമരണനിരക്ക് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും. ആദിവാസികളെ വംശഹത്യയിലേയ്ക്ക് വരെ തളളിവിടുന്ന ഈ ഒരവസ്ഥയിലേയ്ക്ക് എത്തിച്ച ഇടതുവലതു മുന്നണികളാണ് യഥാര്‍ത്ഥത്തില്‍ മാപ്പ് പറയേണ്ടതെന്നും സി കെ ജാനു പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ലാപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമാലിയ പരാമര്‍ശത്തില്‍ കറങ്ങിതിരിയുകയാണ് കേരളരാഷ്ട്രീയം. നരേന്ദ്രമോദിയുടെ പരാമര്‍ശം പിന്‍വലിച്ചെ തീരുകയുളളുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി പ്രതികരിച്ചു.മോദി ആര്‍ എസ് എസ് പ്രചാരകന്റെ നിലയിലാണ് പ്രസംഗിക്കുന്നതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു.