സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി കമല്‍

Posted on: May 12, 2016 7:50 pm | Last updated: May 12, 2016 at 7:50 pm

തിരുവനന്തപുരം: നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിനയനു പിന്നാലെ കമലും.

രാജ്യസഭ എംപി സ്ഥാനത്തിനു വേണ്ടി നരാധമനായ നരേന്ദ്ര മോഡിയുടെ അടിമയായ സുരേഷ് ഗോപിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് കമല്‍ പറഞ്ഞത്. കലാകാരന്‍മാര്‍ രാഷ്ട്രീയക്കാരുടെ അടിമകളാകാന്‍ പാടില്ലെന്നും അങ്ങിനെയാവുന്നത് ലജ്ജാകരമാണെന്നും കമല്‍ സുരേഷ്‌ഗോപിയെ കുറ്റപ്പെടുത്തി.

രാജ്യസഭാ എംപിയായി സുരേഷ്‌ഗോപിയെ നിര്‍ദേശിച്ച സമയത്ത് സംവിധായകന്‍ വിനയനും സുരേഷ്‌ഗോപിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപി ശുദ്ധനായ മണ്ടനാണെന്നായിരുന്നു വിനയന്റെ പരാമര്‍ശം.