ജിഷയുടെ അമ്മയെ കാണാന്‍ സരിത എത്തി; ജിഷയുടെ അനുഭവം താനും നേരിട്ടിട്ടുണ്ടെന്ന് സരിത

Posted on: May 12, 2016 9:49 am | Last updated: May 12, 2016 at 9:49 am

sarithaപെരുമ്പാവൂര്‍: കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അമ്മയെ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സന്ദര്‍ശിച്ചു. ജിഷക്കുണ്ടായ അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്നും താന്‍ ജീവനോടെ ഇരിക്കുന്നത് മാത്രമാണ് വ്യത്യാസമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ച്ച വൈകിട്ടോടെയാണ് സരിത പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ജിഷയുടെ വീട്ടുകാരുടെ അനുവാദം വാങ്ങിയ ശേഷമാണ് രാജേശ്വരിയമ്മയെ കാണാന്‍ സരിതക്ക് ആശുപത്രി അധികൃതര്‍ അനുമതി നല്‍കിയത്. അഞ്ച് മിനുട്ടോളം സരിത ജിഷയുടെ അമ്മക്കൊപ്പം ചിലവഴിച്ചു.