മോദിയുടേത് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന്റെ പകയും ശാപവും: പിണറായി

Posted on: May 11, 2016 9:02 pm | Last updated: May 11, 2016 at 9:02 pm

pinarayi1കോഴിക്കോട്: ബിജെപിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന്റെ പകയും ശാപവുമാണ് സോമാലിയയോട് ഉപമിച്ച് മോദി തീര്‍ത്തതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തെ ഗുജറാത്താക്കാന്‍ ഇവിടത്തെ ജനങ്ങള്‍ക്ക് സൗകര്യമില്ലെന്ന് മോദി മനസിലാക്കണമെന്നും പിണറായി വാര്‍്ത്താക്കുറിപ്പില്‍ പറഞ്ഞു. കേരളത്തെ സോമാലിയയോട് ഉപമിച്ച മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിണറായി.

ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയതിന്റെ രക്തക്കറയുള്ള ഗുജറാത്തിന്റെ മാതൃക കേരളീയര്‍ക്ക് വേണ്ട. ശാന്തിയിലും സൗഹാര്‍ദത്തിലും വിഷം കലര്‍ത്താന്‍ ഒരാളേയും അനുവദിക്കില്ലെന്നും പറഞ്ഞ പിണറായി കേരളത്തിന്റെ വികസനത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് വ്യക്തമാക്കാന്‍ കണക്കും അവതരിപ്പിച്ചു. തുടര്‍ച്ചയായി കേന്ദ്ര സഹായം നിഷേധിച്ചും അവഗണിച്ചും കേരളത്തെ സോമാലിയ ആക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും പിണറായി പറഞ്ഞു.

ALSO READ  ഐടി കമ്പനികള്‍ക്ക് വാടക ഇളവ് നല്‍കും; കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ശ്രമിക്കും: മുഖ്യമന്ത്രി