Connect with us

National

സുബ്രതോ റോയിയുടെ പരോള്‍ നീട്ടിനല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പ് ധോവി സുബ്രതോ റോയിയുടെ പരോള്‍ നീട്ടിനല്‍കി. ജൂലായ് 11 വരെയാണ് സുപ്രീം കോടതി പരോള്‍ നീട്ടിനല്‍കിയിരിക്കുന്നത്. സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ കെട്ടിവക്കേണ്ട 200 കോടി രൂപ സമാഹരിക്കുന്നതിനുവേണ്്ടിയാണ് പരോള്‍ നീട്ടിനല്‍കിയിരിക്കുന്നത്. ഈ തുക കണെ്്ടത്തുന്നതില്‍ പരാജയപ്പെട്ടാല്‍ സുബ്രതോ റോയി വീണ്ടും തിഹാര്‍ ജയിലിലേക്കു പോകേണ്ടിവരും.

മാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിവേണ്ടിയാണ് സുബ്രതോ റോയിക്ക് സുപ്രീം കോടതി 4 ആഴ്ചത്തെ പരോള്‍ അനുവദിച്ചത് നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച പണം തിരിച്ചടക്കാന്‍ കഴിയാതെ വന്നതിനാല്‍ 2014 മാര്‍ച്ച് മുതല്‍ സുബ്രതോ റോയി ജയിലിലാണ്.