കോഹ് ലിയെ സച്ചിനോട് താരതമ്യപ്പെടുത്തരുതെന്ന് സവാഗ്

Posted on: May 11, 2016 7:11 pm | Last updated: May 11, 2016 at 7:11 pm

kohli-sehwagമുംബൈ: ബാറ്റിംഗ് സെന്‍സേഷന്‍ വിരാട് കോഹ്്‌ലിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനോട് താരതമ്യപ്പെടുത്തുന്നതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. ഇന്ത്യയ്ക്കായും ഐപിഎല്ലിലും തുടരുന്ന മാസ്മരിക പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ കോഹ്്‌ലിയെ സച്ചിനോടു താരമത്യം ചെയ്തു മാധ്യമങ്ങളും മുന്‍ താരങ്ങളും രംഗത്തുവന്നിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് സേവാഗ് രംഗത്തെത്തിയിരിക്കുന്നത്.

രണ്ടു വ്യക്തിത്വങ്ങളെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. ഒരിക്കല്‍ തന്നെ സച്ചിനുമായും വിവ് റിച്ചാര്‍ഡുമായും താരതമ്യപ്പെടുത്തിയിരുന്നു. അത് ഒരിക്കലും ശരിയല്ല. ഇരുവരും കളിക്കുന്ന കാലഘട്ടങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ കോഹ്്‌ലിയെയും സച്ചിനെയും താരതമ്യപ്പെടുത്തുന്നത് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല-സേവാഗ് പറഞ്ഞു. കോഹ്്‌ലിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്താനും സേവാഗ് മറന്നില്ല. ഇപ്പോഴത്തെ നിലയില്‍ കോഹ്്‌ലിയാണ് ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു.