Connect with us

National

സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; ടിന ഡാബിക്ക് ഒന്നാം റാങ്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: 2015ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തിയ പരീക്ഷയില്‍ ഡല്‍ഹി സ്വദേശി ടിന ഡാബിക്കാണ് ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കുകളില്‍ ഇടം നേടാന്‍ മലയാളി പരീക്ഷാര്‍ത്ഥികള്‍ക്കായില്ല. 14ാം റാങ്ക് നേടിയ സി. കീര്‍ത്തി, 33ാം റാങ്ക് നേടി ഒ. ആനന്ദ് എന്നീ മലയാളികള്‍ പട്ടികയില്‍ ഇടം നേടി. ആകെ പട്ടികയില്‍ ഇടം നേടിയത് 22 മലയാളികളാണ്.

കശ്മീര്‍ സ്വദേശി അത്താര്‍ ആമിര്‍ ഉല്‍ ഷാഫിഖാന്‍, ഡല്‍ഹി സ്വദേശി ജസ്മീത് സിങ് സദ്ദു, ആര്‍ത്തിക ശുക്ല, ശശാങ്ക് ത്രിപാദി, ആശിഷ് തിവാരി, ശരണ്യ ആരി, കുംഭീജ്കര്‍ യോഗേഷ് വിജയ്, കരണ്‍ സത്യാര്‍ഥി, അനുപം ശുക്ല എന്നിവരാണ് യഥാക്രമം ടീന ടാബിക്ക് പിന്നാലെ രണ്ട് മുതല്‍ പത്ത് റാങ്ക് വരെ നേടിയത്.

ടീന ടാബി ആദ്യ ശ്രമത്തില്‍ തന്നെ റാങ്ക് നേടി ശ്രദ്ധേയയാണ്. രണ്ടാം സ്ഥാനം നേടിയ കശ്മീര്‍ സ്വദേശി അത്താര്‍ ആമിര്‍ ഉല്‍ ഷാഫിഖാനും ആദ്യ ശ്രമത്തിലാണ് റാങ്ക് നേടിയത്.

1078 പേരെയാണ് യുപിഎസ്‌സി നിയമനത്തിനായി തെരഞ്ഞെടുത്തത്. ജനറല്‍ 499, ഒബിസി 314,176 എസ് സി, 89 എസ് ടി എന്നിങ്ങനെയാണ് പട്ടിക. 2015 ഡിസംബറിലാണ് പരീക്ഷ നടന്നത്.