കേരളത്തിന്റെ മനസ്സ് താമര വിരിയിക്കില്ല: പന്ന്യന്‍

Posted on: May 10, 2016 5:01 am | Last updated: May 11, 2016 at 1:11 pm

pannyan-raveendranതൃശൂര്‍: കേരളത്തിന്റെ മനസ് ഒരിക്കലും താമര വിരിയാന്‍ ആഗ്രഹിക്കില്ലെന്ന് സി പി ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. തൃശൂര്‍ പ്രസ് ക്ലബിന്റെ പോരിന്റെ പൂരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.—
രാജ്യത്തെ വന്‍കിട മുതലാളിമാര്‍ക്ക് എല്ലാവിധ ഒത്താശകളും ചെയ്യുന്ന സര്‍ക്കാറാണ് മോദിയുടെത്. വെള്ളാപ്പള്ളി ഏതോ ലോകത്താണ്. ബി ജെ പിയുമായി കൂട്ടുകൂടിയ അദ്ദേഹത്തോട് സഹതാപം തോന്നുന്നു. എന്നാല്‍ ബി ജെ പി ആരെ കൂട്ടുപിടിച്ചാലും ഇത്തവണയും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ല. എസ് എന്‍ ഡി പിയുടെ അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ വെള്ളാപ്പള്ളി യോഗ്യനാണോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും എസ് എന്‍ ഡി പി പ്രവര്‍ത്തകരാണ് അത് തീരുമാനിക്കേണ്ടതെന്നുമായിരുന്നു പന്ന്യന്റെ മറുപടി.—