Connect with us

National

രാജസ്ഥാനില്‍ പാഠഭാഗങ്ങളില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കി

Published

|

Last Updated

ജയ്പൂര്‍: രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ ലാല്‍ നെഹ്്‌റുവിനെ കുറിച്ച് പരാമര്‍ശിക്കുന്ന പാഠഭാഗങ്ങള്‍ രാജസ്ഥാനിലെ എട്ടാം ക്ലാസില്‍ നിന്ന് ഒഴിവാക്കി.
ബി ജെ പി മുഖ്യമന്ത്രി വസുന്ധര രാജെ ഭരിക്കുന്ന സംസ്ഥാനത്ത് എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിന്റെ പാഠഭാഗങ്ങളില്‍ നിന്നാണ് നെഹ്‌റുവിനെ ഒഴിവാക്കിയത്. ബി ജെ പിയുടെ ഈ പ്രവൃത്തി തരംതാഴ്ന്നതാണെന്നും നെഹ്‌റുവിന്റെ പേര് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയാലും ചരിത്രത്തെ മാറ്റിയെഴുതാന്‍ ബി ജെ പിക്കും ആര്‍ എസ് എസിനും കഴിയില്ലെന്നും രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന് കീഴിലെ പുതുക്കിയ പാഠപുസ്തകങ്ങളിലെ രണ്ട് പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. ഈ അധ്യായന വര്‍ഷം മുതല്‍ നിലവില്‍ വരുന്നവയാണിത്.
പുസ്തകങ്ങള്‍ ഇപ്പോഴും വിപണിയില്‍ ലഭ്യമായിട്ടില്ല. സംസ്ഥാന പാഠപുസ്തക ബോര്‍ഡിന്റെ വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ അപ്്‌ലോഡ് ചെയ്തിരിക്കുന്നത്.
ഒഴിവാക്കിയ പാഠഭാഗത്തിന് പകരം സ്വാതന്ത്ര്യ സമര പോരാളിയായി ഹേമു കലാനിയെ കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാത്മാ ഗാന്ധി, വീര്‍ സവര്‍ക്കര്‍, ഭഗത് സിംഗ്, ബാല ഗംഗാധര തിലക്, സുഭാഷ് ചന്ദ്രബോസ്, എന്നിവര്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.