എ കെ ആന്റണി അഴിമതിക്കാരനെന്ന് കരുതുന്നില്ലെന്ന് മന്ത്രി വി കെ സിംഗ്

Posted on: May 8, 2016 11:47 pm | Last updated: May 8, 2016 at 11:47 pm

v k singhകോട്ടയം: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി പണം കൈപ്പറ്റിയെന്ന് ആരും പറയുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്. ഇടപാടില്‍ എ കെ ആന്റണി സത്യസന്ധനായിരിക്കാമെങ്കിലും അഴിമതിക്ക് കൂട്ടുനിന്നോ എന്ന സംശയം തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആന്റണിയോടൊപ്പം ജോലി ചെയ്ത തനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്. എങ്കിലും ഇങ്ങനെ കാര്യങ്ങള്‍ നടക്കാന്‍ അദ്ദേഹം എന്തുകൊണ്ട് അനുവദിച്ചു. ചുറ്റുമുള്ളവര്‍ പണം തട്ടുന്നത് എന്തുകൊണ്ട് കൈകെട്ടി നോക്കിനിന്നെന്നും സിംഗ് ചോദിച്ചു.