ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ജലം മോഷ്ടിച്ചതിന് കര്‍ഷകന്‍ അറസ്റ്റിലായി. വരള്‍ച്ചാബാധിത മേഖലയായ ബുന്ദേല്‍ഖണ്ഡിലെ മഹോബയിലാണ് സംഭവം. ഹീരാലാല്‍ യാദവ് എന്ന് 55 കാരനാണ് അറസ്റ്റിലായത്. ഉര്‍മില്‍ അണക്കെട്ടിന്റെ വാല്‍വിന് കേടുവരുത്തി ഡാമിലെ വെള്ളം കൃഷിയിടത്തിലേക്ക് ഒഴുക്കിയെന്നാണ് ഹീരലാലിന് എതിരായ ആരോപണം.
പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്നും ഡാമിന്റെ വാല്‍വ് നേരത്തെതന്നെ കേടായതാണെന്നും ഹീരാലാലിന്റെ ഭാര്യ പറഞ്ഞു.