കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സസരമെന്ന് ആന്റണിയും സുധീരനും

Posted on: May 7, 2016 5:15 pm | Last updated: May 8, 2016 at 10:00 am

ak antonyതൃശൂര്‍: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. എന്നാല്‍ മഞ്ചേശ്വരത്ത് യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാനമത്സരം. തൃശൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലേക്ക് വരുന്ന ചരിത്രപരമായ മണ്ടത്തരത്തിന് താനില്ലെന്നും ആന്റണി പറഞ്ഞു.

കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ തമ്മിലാണ് പ്രധാന മത്സരമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണെന്നും സുധീരന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയും യുഡിഎഫും തമ്മിലാണ് പ്രധാനമത്സരമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇരു നേതാക്കളും.