ജീവനക്കാരിയെ കബളിപ്പിച്ച് യുവാവ് കടയില്‍നിന്ന് പണം തട്ടിയതായി പരാതി

Posted on: May 7, 2016 9:42 am | Last updated: May 7, 2016 at 9:42 am

നാദാപുരം: കടയിലെ ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. നാദാപുരം പേരോട്ടെ കടയിലാണ് സംഭവം. ആക്ടീവ മോട്ടോര്‍ ബൈക്കിലെത്തിയ റോസ് കളര്‍ ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചെത്തിയ സുമുഖനായ യുവാവാണ് ജീവനക്കാരിയെ കബളിപ്പിച്ച് പതിനാറായിരത്തിലധികം രൂപ കൈക്കലാക്കിയത്. കടയിലെത്തിയ യുവാവ് കല്ലാച്ചിയിലെ പാട്‌നറായ യുവാവിന്റ നമ്പര്‍ ആവശ്യപ്പെടുകയും അയാളെയാണ് വിളിക്കുന്നതെന്ന് യുവതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കല്ലാച്ചി സ്വദേശിയായ പാര്‍ട്ണര്‍ പണം തരാന്‍ ആവശ്യപ്പെട്ടതായി പറഞ്ഞ് 16,000 രൂപ വാങ്ങുകയായിരുന്നു. പാതിരിപ്പറ്റ കല്ലാച്ചി സ്വദേശികളുടെതാണ് കട. ഉച്ചയോടെ പാര്‍ട്ണര്‍മാര്‍ രണ്ട് പേരും കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്. നാദാപുരം പോലീസില്‍ പരാതി നല്‍കി.