പെരുമ്പാവൂര്‍: കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് പോലീസ് അനുമതി നല്‍കിയതുകൊണ്ടെന്ന് ശ്മശാനം നടത്തിപ്പുകാര്‍. ഇതുസംബന്ധിച്ച് കുറുപ്പംപടി പോലീസ് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. പോലീസ് നടപടിക്രമങ്ങള്‍ കഴിഞ്ഞുവെന്നും മതാചാരപ്രകാരം മൃതദേഹം സംസ്‌കരിക്കുന്നതില്‍ നിയമ തടസമില്ലെന്നും അറിയിച്ചുകൊണ്ടുള്ള കത്താണ് പുറത്തുവന്നത്. മൃതദേഹം സംസ്‌കരിച്ചതോടെ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള സാധ്യതയാണ് ഇല്ലാതായത്.