ജിഷയുടെ കൊലപാതകം: സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് രാജ്‌നാഥ് സിംഗ്

Posted on: May 6, 2016 2:25 pm | Last updated: May 6, 2016 at 5:16 pm

കൊല്ലം: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ചാത്തന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ പരാജയമാണ് ഇതിന് കാരണം. ജിഷയുടെ മരണത്തില്‍ തനിക്ക് അതിയായ ദു:ഖമുണ്ടെന്നും കുറ്റവാളികളെ രക്ഷപെടാന്‍ അനുവദിക്കരുതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.