യു കെ എസ് ചൗഹാന്‍ അന്തരിച്ചു

Posted on: May 4, 2016 5:35 pm | Last updated: May 5, 2016 at 4:53 pm

uks chouhanന്യൂഡല്‍ഹി: കേരള കേഡര്‍ എ.എ.എസ് ഉദ്യോഗസ്ഥനും കേരള ഹൗസ് മുന്‍ റസിഡന്റ് കമ്മീഷണറും ആയിരുന്ന യു.കെ.എസ് ചൗഹാന്‍ അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

1987-98 കാലയളവില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കോഴിക്കോട് കലക്ടറുടെ ചുമതല വഹിച്ചിട്ടുണ്ട്. വിനോദ സഞ്ചാര ഭരണനിര്‍വഹണ വകുപ്പുകളിലും പദവികള്‍ വഹിച്ചു. നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.