പാചക വാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചു

Posted on: May 2, 2016 10:48 am | Last updated: May 2, 2016 at 5:46 pm

lpgന്യൂഡല്‍ഹി: പെട്രോളിനും ഡീസലും വില വര്‍ധിപ്പിച്ചതിന് പിന്നാലെ പാചക വാതക സിലിണ്ടറുകള്‍ക്കും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്ക് 18 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 541.50 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 546.50 രൂപയുമായി. മണ്ണെണ്ണ ലിറ്ററിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങള്‍ മുമ്പാണ് പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധിപ്പിച്ചത്. പെട്രോള്‍ വില ലിറ്ററിന് 1.06 രൂപയും ഡീസല്‍ ലിറ്ററിന് 2.94 രൂപയുമാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കൂടിയതും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറഞ്ഞതുമാണ് ഇപ്പോള്‍ വില കൂട്ടാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.