ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Posted on: May 2, 2016 8:58 am | Last updated: May 2, 2016 at 8:58 am

chikkuകൊച്ചി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ആറരയോടെ ഒമാന്‍ എയര്‍വേസ് വിമാനത്തിലാണ് നെടുമ്പാശേരിയിലെത്തിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.

സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കുവിനെ കഴിഞ്ഞ മാസം ഇരുപതിനാണ് മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കു ഡ്യൂട്ടിക്ക് എത്തിതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ച് പോയ ഭര്‍ത്താവ് ലിന്‍സനാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സമീപത്തെ ഫഌറ്റില്‍ താമസിക്കുന്ന പാക്കിസ്ഥാനിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം ചിക്കിവിന്റെ ഭര്‍ത്താവ് ലിന്‍സന്‍ ഒമാനില്‍ പോലീസ് നിരീക്ഷണത്തിലാണ്. അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിക്രമം മാത്രമാണിതെന്നും ലിന്‍സനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.