അഗസ്ത വെസ്റ്റ്‌ലാന്‍ഡ്: രേഖകള്‍ ബുധനാഴ്ച്ച സഭയുടെ മേശപ്പുറത്ത് വെക്കുമെന്ന് മന്ത്രി

Posted on: May 1, 2016 3:48 pm | Last updated: May 1, 2016 at 3:48 pm

manohar parikarപനാജി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ബുധനാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇടപാട് സംബന്ധിച്ച മുഴുവന്‍ രേഖകളും പാര്‍ലമെന്റില്‍ വെക്കും. സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. നിരവധി വിവിഐപികള്‍ക്ക് പങ്കുളള ഇടപാടാണിത്.

സോണിയാ ഗാന്ധിയുടേയും അഹമ്മദ് പട്ടേലിന്റേയും പേരുകള്‍ ഇടപാടില്‍ പരാമര്‍ശിക്കുന്നു. ഇറ്റലിയിലേയും ഇന്ത്യയിലേയും ചില കുടുംബങ്ങള്‍ക്കും ഇതില്‍ ബന്ധമുണ്ട്. ഇത് ഗാന്ധികുടുംബമോ കെസി ത്യാഗിയുടെ കുടുംബമോ ആകാമെന്നും പരീക്കര്‍ പറഞ്ഞു.