മലപ്പുറം കോട്ടക്കലില്‍ വാഹനാപകടം; നാല് മരണം

Posted on: April 30, 2016 9:03 am | Last updated: April 30, 2016 at 1:32 pm
SHARE

accikottakkalമലപ്പുറം:മലപ്പുറം കോട്ടയ്ക്കലില്‍ ലോറിയും ഇന്നോവ കാറും കൂട്ടയിടിച്ച് നാലുപേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ചൊക്ലി സ്വദേശി മഹ്‌റൂഫിന്റെ മക്കളായ ഷംസീര്‍, പര്‍വീസ്, ഫൈസല്‍, എടവനക്കാട് സ്വദേശി ശംസീര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മഹ്‌റൂഫ്, മരുമക്കളായ സിനോജ്, മര്‍ഷാദ്, കാര്‍െ്രെഡവര്‍ നൗഫല്‍ എന്നിവരെ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 2.30നായിരുന്നു അപകടം. മഹ്‌റൂഫിന്റെ മകന്‍ ഷംസീറിെന വിദേശത്തേക്ക് യാത്രയാക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇവര്‍.
കോട്ടയ്ക്കല്‍ പാലച്ചിറമാടാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി കാറിന്റെ മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നാലുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. കണ്ടെയ്‌നര്‍ ലോറിയുടെഅമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്ഥിരംഅപകടം നടക്കുന്ന സ്ഥലമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here