സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചു

Posted on: April 29, 2016 3:29 pm | Last updated: April 29, 2016 at 3:29 pm
SHARE

Sun-Hot-Thermometer-Fullകണ്ണൂര്‍: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു പേര്‍ കൂടി മരിച്ചു. കണ്ണൂരിലും കോട്ടയത്തുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരിലെ ആലക്കോട്ട് തെങ്ങുകയറ്റ തൊഴിലാളിയായ വലിയകടവത്ത് ജോയി(65) മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. തളര്‍ന്നു വീണ ജോയിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കോട്ടയം കടുത്തുരുത്തിക്ക് സമീപം കല്ലറയില്‍ തോട്ടില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കല്ലറ സ്വദേശി സാബു(43)ആണ്് മരിച്ചത്. കുഴഞ്ഞ് വീണ സാബുവിന്റെ ശരീരത്ത് പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.