ടി പി ശ്രീനിവാസന്‍ സാംസ്‌കാരിക സദസ്സില്‍ സംവദിക്കും

Posted on: April 28, 2016 5:53 pm | Last updated: April 28, 2016 at 5:53 pm
SHARE

അബുദാബി: അബുദാബി അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഒരുക്കുന്ന സാംസ്‌കാരിക വേദിയില്‍ പ്രമുഖ നയതന്ത്രജ്ഞനും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുമായ ടി പി ശ്രീനിവാസന്‍ അതിഥിയാവും. 29 ന് (വെള്ളി)വൈകുന്നേരം നാലിന് ഇബ്‌നു റുഷ്ദ് ഫോറത്തില്‍ വായനയുടെ ലോകം എന്ന വിഷയത്തിലാണ് ടി പി ശ്രീനിവാസന്‍ സദസ്സുമായി സംവദിക്കുക.
37 വര്‍ഷം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിരവധി വര്‍ഷം ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഇന്റര്‍നാഷനല്‍ ഓട്ടോമാറ്റിക് എനര്‍ജി ഏജന്‍സിയുടെ വിയന്നാ ഗവര്‍ണറായും ആസ്‌ത്രേലിയ, ഫിജി, സൗത്ത് പെസഫിക് ഐലന്റുകളുടെയും സ്ഥാനപതിയായും ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി സി എന്നിവിടങ്ങളില്‍ ഡപ്യൂട്ടി ചീഫ് മിഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളുടെ രചയിതാവും കൂടിയാണദ്ദേഹം.യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം മുഖ്യ അതിഥിയായിരിക്കും. യു എ ഇ വായനാവര്‍ഷമായി ആഘോഷിക്കുന്ന വേളയില്‍ പുസ്തകമേളയുടെ അതിഥിയായി ക്ഷണിച്ചതില്‍ അതീവ സന്തുഷ്ടിയുള്ളതായി ശ്രീനിവാസന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here