തിരുവനന്തപുരത്ത് വില്ലേജ് ഓഫീസിന് നേരെ ബോംബേറ്

Posted on: April 28, 2016 1:00 pm | Last updated: April 29, 2016 at 10:13 am
SHARE

vellaradaതിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളറട വില്ലേജ് ഓഫിസിന് നേര്‍ക്ക് ബോംബേറ്. ഓഫീസിന് നേരെ ഒരു സംഘം പെട്രോള്‍ ബോംബ് എറിഞ്ഞതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ഓഫീസിലെ വില്ലേജ് ഓഫീസ് അസിസ്റ്ററ്റ് വേണുഗോപാലന് ഗുരുതരമായി പരിക്കേറ്റു. മറ്റ് അഞ്ച് ജീവനക്കാര്‍ക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമനസേന തീയണയ്ച്ചു. ഓഫീസിലെ ഫയലുകളെല്ലാം കത്തിനശിച്ചു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
രാവിലെ 11മണിയോടെയാണ് സംഭവം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയയാള്‍ ചെറിയ പെട്ടി വില്ലേജ് ഓഫിസിന്റെ തറയിലേക്ക് ഇടുകയും തീപ്പെട്ടി ഉരച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ തീ പിടിക്കുന്നതിന് മുന്‍പേ പെട്ടി പൊട്ടിത്തെറിച്ചു. ബൈക്കിലെത്തിയ അക്രമി ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായിട്ടില്ല. വില്ലേജ് ഓഫിസ് ജീവനക്കാര്‍ക്ക് പുറമെ കരമടക്കാന്‍ വന്നവര്‍ക്കും പരിക്കേറ്റു. ബോംബേറിന്റെ കാരണം അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here