കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

Posted on: April 27, 2016 11:39 pm | Last updated: April 28, 2016 at 1:05 pm
SHARE

tomsകോട്ടയം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് വിടി തോമസ് എന്ന ടോംസ് അന്തരിച്ചു. 87 വയസ്സായിരന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി 11 മണിയോടെയാണ് വിടവാങ്ങിയത്. മലയാളികളുടെ ഇഷ്ടകാര്‍ട്ടൂണായ ബോബനും മോളിയും ടോംസിന്റെ സൃഷ്ടിയാണ്.

1929 ജൂണ്‍ 6നു ചങ്ങനാശ്ശേരിക്കടുത്ത് കുട്ടനാട്ടില്‍ വെളിയനാട്ടില്‍ വി.ടി.കുഞ്ഞിത്തൊമ്മന്റെയും(വാടയ്ക്കല്‍ കുഞ്ഞോമാച്ചന്‍) സിസിലി തോമസിന്റെയും മകനായി ടോംസ് ജനിച്ചു. ആദ്യം ബ്രിട്ടിഷ് സൈന്യത്തില്‍ ഇലക്ട്രീഷ്യനായി ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധസമയത്തായിരുന്നു സൈന്യത്തില്‍ ചേര്‍ന്നത്. ചേര്‍ന്ന് ഒരു മാസത്തിനകം യുദ്ധം അവസാനിക്കുകയും ചെയ്തു. സൈന്യം വിട്ട് നാട്ടില്‍ തിരികെ എത്തിയ അദ്ദേഹം, തന്റെ ജ്യേഷ്ടനായ കാര്‍ട്ടൂണിസ്റ്റ് പീറ്റര്‍ തോമസിനെ മാതൃകയാക്കിയാണ് വരയിലേയ്ക്കു തിരിഞ്ഞത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ വരയോട് താല്പര്യം ഉണ്ടായിരുന്നു.

30ആം വയസ്സിലാണ് ബോബനേയും മോളിയേയും കണ്ടെത്തുന്നത്. അവര്‍ അയല്പക്കത്തെ കുട്ടികളായിരുന്നു. അവരെ മാതൃകയാക്കിയാണ് അദ്ദേഹം കാര്‍ട്ടൂണ്‍ രചിച്ചത്. തെരീസാക്കുട്ടി ആണു സഹധര്‍മ്മിണി. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളും ഉണ്ട്. കോട്ടയത്തെ ദീപികയില്‍ വരച്ചുകൊണ്ടാണ് ടോംസ് തുടങ്ങിയത്. ബിരുദധാരണത്തിനു ശേഷം മലയാള മനോരമയില്‍ 1961ല്‍ കാര്‍ട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987ല്‍ വിരമിക്കുന്നതുവരെ മനോരമയില്‍ തുടര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here