കോഴിക്കോട് ജ്വല്ലറിയില്‍ അഗ്നിബാധ

Posted on: April 24, 2016 4:26 pm | Last updated: April 24, 2016 at 4:29 pm
SHARE

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലുലു ഗോള്‍ഡ് ജ്വല്ലറിയില്‍ തീപിടുത്തം. ജ്വല്ല്‌റി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അഗനിബാധയുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. അഗ്‌നിശമന സേന തീയണക്കാന്‍ ശ്രമം തുടരുകയാണ്. ആളപായം ഇല്ല.