Connect with us

National

ജെഎന്‍യു: വ്യാജ വീഡിയോ പുറത്തുവിട്ട മൂന്ന് ചാനലുകള്‍ക്കെതിരെ കേസ്

Published

|

Last Updated

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നടന്ന വിവാദത്തില്‍ വ്യാജ വീഡിയോ പുറത്തു വിട്ട മൂന്നു ചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. വിദ്യാര്‍ത്ഥിയയൂണിയന്‍ പ്രസിഡണ്ട് കന്‍ഹയ്യകുമാറുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്ന വ്യാജ വീഡിയോ പുറത്തു വിട്ടതിനെ തുടര്‍ന്നാണ് കേസ്. സീ ന്യൂസ്, ടൈംസ് നൗ,ന്യൂസ് എക്‌സ് എന്നീ ചാനലുകള്‍ക്കെതിരായാണ് ക്രിമിനല്‍ കേസെടുത്തത്.

ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ഫിബ്രവരി 13 ന് മജിസ്‌ട്രേട്ട്തല അന്വേഷണത്തിന് ഉത്തരവിട്ടുരുന്നു. കൃത്രിമം കാട്ടിയ വീഡിയോയാണ് ചാനലുകള്‍ പുറത്തുവിട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പാര്‍ലമെന്റെ് ആക്രമണ കേസില്‍ പ്രതിയായി തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ വധശിക്ഷക്കെതിരായും നിയമ സംവിധാനങ്ങളിലെ പിഴകളെ കുറിച്ചും നടത്തിയ ചര്‍ച്ചാ വേദിയില്‍ വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് ചാനലുകള്‍ പുറത്തു വിട്ട വീഡിയോയില്‍ കാണിച്ചിരുന്നു.