കലാഭവന്‍ മണിയുടെ മരണം: രാസപരിശോധനാഫലം വന്നാലുടന്‍ നടപടിയെന്ന് മുഖ്യമന്ത്രി

Posted on: April 23, 2016 2:16 pm | Last updated: April 23, 2016 at 2:16 pm
SHARE

kalabhavan maniചാലക്കുടി: കലാഭവന്‍ മണിയുടെ വീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് മണിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. രാസപരിശോധനാഫലം വന്നാലുടന്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
മാര്‍ച്ച് ആറിന് വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മണി മരിച്ചത്. മണി മരിച്ചത് ഗുരുതര കരള്‍ രോഗം മൂലമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ആന്തരികാവയവ പരിശോധനാഫലത്തില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് വിഷമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here