സുരേഷ് ഗോപി അടക്കം ആറ് പേരുടെ രാജ്യസഭാ അംഗത്വത്തിന് അംഗീകാരം

Posted on: April 22, 2016 8:48 pm | Last updated: April 22, 2016 at 8:50 pm
SHARE
new mp suresh gopi sidhu mery kom
സുരേഷ് ഗോപി, നവജ്യോത് സിംഗ് സിദ്ദു, മേരി കോ‌ം

ന്യൂഡല്‍ഹി: ചലച്ചിത്ര നടന്‍ സുരേഷ് ഗോപി അടക്കം ആറ് പേരുടെ രാജ്യസഭാ അംഗത്വത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി. സുരേഷ് ഗോപിക്ക് പുറമെ മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു, ബോക്‌സിംഗ് താരം മേരി കോം, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, മാധ്യമപ്രവര്‍ത്തകന്‍ സ്വപന്‍ ഗുപ്ത, സാമ്പത്തിക വിദഗ്ധന്‍ നരേന്ദ്ര ജാദവ് എന്നിവരുടെ രാജ്യസഭാ അംഗത്വത്തിനാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ ഇവരുടെ പട്ടിക സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here