അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 15 മരണം

Posted on: April 22, 2016 2:19 pm | Last updated: April 23, 2016 at 9:46 am
SHARE

landslide arunachalതവാങ്ങ്: അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചു. തവാങ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തവാങ് ടൗണില്‍ നിന്നും നാല് കിലോമീറ്ററോളം മാറി ഫംല ഗ്രാമത്തിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ താത്കാലിക ലേബര്‍ ക്യാമ്പിന് മുകളിലേക്ക് മണ്ണും വലിയ പാറക്കല്ലുകളും ഇടിഞ്ഞുവീണു.

ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ കെട്ടിട നിര്‍മാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയും. 15 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍നിന്ന് കണ്ടെത്തി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തവാങ്ങിലെ മറ്റുപ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ദിവസങ്ങലായി തുടരുന്ന കനത്ത മഴയില്‍ പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. മുഖ്യമന്ത്രി കാലിഖോ പുല്‍ ഡെപ്യൂട്ടി കമീഷണറേട് സംഭവത്തെ കുറിച്ച് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here