പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ ജില്ലാ കലക്ടറെ കണ്ടതിന് തെളിവില്ല

Posted on: April 22, 2016 10:37 am | Last updated: April 22, 2016 at 8:36 pm
SHARE

KOLLAM TEMPLEകൊല്ലം: വെടിക്കെട്ടിന് അനുമതി തേടി പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ ജില്ലാ കലക്ടറെ കണ്ടതിന് തെളിവുകള്‍ ലഭ്യമായില്ല. കളക്‌ട്രേറ്റില്‍ നിന്ന് പിടിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കില്‍ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായി സി.സി.ടി.വി കാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് െ്രെകംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ ഇല്ലെന്നത് വ്യക്തമായത്. സിസിടിവികളില്‍ ചിലത് പ്രവര്‍ത്തനരഹിതമായതാണ് ദൃശ്യങ്ങള്‍ ഇല്ലാത്തതിന് കാരണമെന്നാണ് സൂചന. സിസിടിവികള്‍ പ്രവര്‍ത്തനരഹിതമാണെന്ന് നേരത്തേ കളക്ടര്‍ െ്രെകംബ്രാഞ്ചിനെ അറിയിച്ചിരുന്നു.

വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷവും അനുമതിക്കായി കളക്ടറെ കണ്ടിരുന്നുവെന്ന് അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് െ്രെകംബ്രാഞ്ച് സംഘം കളക്‌ട്രേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

സിവില്‍ സ്‌റ്റേഷനില്‍ 15 സി.സി.ടി.വി കാമറകളാണുള്ളത്. ഇതില്‍ വിക്കറ്റ് ഗേറ്റുകളിലെ കാമറകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമെന്ന് അധികൃതര്‍ പറയുന്നു. ഹാര്‍ഡ് ഡിസ്‌കുകള്‍ വിശദമായി പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കാനാണ് െ്രെകംബ്രാഞ്ചിന്റെ നീക്കം. ദൃശ്യങ്ങള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ വിദഗ്ദ്ധ സഹായത്തോടെ വീണ്ടെടുക്കാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here