വെടിക്കെട്ട് ദുരന്തം: മുഖ്യ കരാറുകാരന്‍ കൃഷ്ണന്‍കുട്ടി പൊലീസില്‍ കീഴടങ്ങി

Posted on: April 21, 2016 5:53 pm | Last updated: April 22, 2016 at 10:38 am
SHARE

KOLLAM TRAGEDYകൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ ദുരന്തത്തിനിരയായ വെടിക്കെട്ടിന്റെ മുഖ്യ കരാറുകാരന്‍ കടയ്ക്കാവൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി പൊലീസില്‍ കീഴടങ്ങി. ഭാര്യ അനാര്‍ക്കലിയും ഒപ്പം കീഴടങ്ങിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളിയിലെ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്.

കൃഷ്ണന്‍കുട്ടിയും ലൈസന്‍സിയായ ഭാര്യ അനാര്‍ക്കലിയും അപകടത്തെ തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നാലും അഞ്ചും പ്രതികളാണ്. രണ്ടു പേരാണ് ക്ഷേത്രത്തിലെ വെടിക്കെട്ടിനു വേണ്ടി കരാര്‍ എടുത്തിരുന്നത്. മറ്റൊരു കരാറുകാരനായ സുരേന്ദ്രന്‍ അപകടത്തില്‍ മരണമടഞ്ഞിരുന്നു. അപകടത്തിന് ശേഷം ഒളിവില്‍ പോവുകയായിരുന്നു കൃഷ്ണന്‍കുട്ടി. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങിയതതെന്ന് കരുതുന്നു.