ജിദ്ദ നവോദയ കണ്‍വെന്‍ഷന്‍

Posted on: April 21, 2016 3:00 pm | Last updated: April 21, 2016 at 3:00 pm
SHARE

ജിദ്ദ : ജിദ്ദ നവോദയ യുടെ നേതൃത്വത്തില്‍ മങ്കട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നവോദയ രക്ഷാധികാരി വി കെ റഹൂഫ് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള നിയമസഭാ ഇലക്ഷനില്‍ ഇടതുപക്ഷത്തെ അധികാരത്തില്‍ എത്തിക്കുവാനും മങ്കട നിയോജക മണ്ഡലത്തില്‍ ടി കെ റഷീദ് അലിയെ വിജയ്ക്കുന്നതിന്റെ ഭാഗമായി കൂടിയ കണ്‍വെന്‍ഷനില്‍ മങ്കടയുട വികസന മുരടിപ്പിനെ കുറിച്ചും മങ്കട നിയോജക മണ്ഡലത്തില്‍ നടപ്പാകേണ്ട വികസന പ്രവര്‍ത്തനത്തെ പറ്റി ജിജിമോഹന്‍ വിവരിച്ചു. സി എം അബ്ദുറഹിമാന്‍ സംസാരിച്ചു റഷീദലിയുടെ വിജയത്തിന് 101 അംഗകമ്മിറ്റിയെ തിരഞ്ഞെടുത്തു .കണ്‍വീനര്‍.ജിജി മോഹന്‍, ചെയര്‍മാന്‍.അബുള്ള മുല്ലപ്പള്ളി,
ജോ: കണ്‍വീനര്‍മാര്‍ ‘ഹിദായത്ത് മങ്കട സലിം കോങ്ങത്ത് വൈ:ചെയര്‍മാന്‍മാര്‍.മന്‍സൂര്‍, നൗഫല്‍ നസീര്‍, എന്നിവരെയും തിരഞ്ഞെടുത്തു. അബ്ദുള്ള മുല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
കോങ്ങാത്ത് സലീം സ്വാഗതവും ഹിദായത്ത് നന്ദിയും പറഞ്ഞു.