അവയവ വില്‍പ്പനക്കായി ഐഎസ് സ്വന്തം പോരാളികളെ കൊന്നൊടുക്കുന്നു

Posted on: April 20, 2016 11:55 pm | Last updated: April 20, 2016 at 11:55 pm
SHARE

isകൈറോ: ആഗോള ഭീകരതയുടെ പര്യായമായ ഐഎസ് അവയവങ്ങള്‍ മോഷ്ടിക്കുന്നതിനായി സ്വന്തം പോരാളികളെ തന്നെ കൊന്നൊടുക്കുന്നതായി റിപ്പോര്‍ട്ട്. പരുക്കേറ്റ ഐഎസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തി അവയവങ്ങള്‍ കരിഞ്ചന്തയില്‍ വലിയ തുകക്ക് വില്‍പ്പന നടത്തുന്നതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പലയിടങ്ങളിലും തിരിച്ചടി നേരിട്ടതോടെ സാമ്പത്തികമായി തകര്‍ന്ന ഭീകരര്‍ പണം കണ്ടെത്താനുള്ള മാര്‍ഗമായാണ് അവയവ വില്‍പ്പന തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മൊസൂളിന്റെ തെക്കന്‍ ഭാഗങ്ങളില്‍ തിരിച്ചടി നേരിട്ടതോടെ ഐഎസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനെ മറികടക്കാന്‍ എന്ത് നീചവൃത്തിയും ചെയ്യാന്‍ തയ്യാറായ അവസ്ഥയിലാണ് ഭീകര സംഘം ഉള്ളത്. മൊസൂളിലെ ഒരു ആശുപത്രിയില്‍ അവയവങ്ങള്‍ എടുത്തുമാറ്റിയ നിലയില്‍ 183 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ ജയിലില്‍ കഴിയുന്നവരോട് രക്ത ദാനം നടത്താനും ഐഎസ് നിര്‍ബന്ധിക്കുന്നുണ്ട്. പരമാവധി രക്തം ശേഖരിക്കുന്നതിനായി വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നവരുടെ ശിക്ഷ നടപ്പാക്കുന്നത് നിട്ടിവെക്കാനും ഐഎസ് നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here