വളാഞ്ചേരി സ്വദേശിയെ ജിദ്ദയില്‍ കാണാതായി

Posted on: April 20, 2016 6:12 pm | Last updated: April 20, 2016 at 6:12 pm
SHARE

ജിദ്ദ: വളാഞ്ചേരി എടയൂര്‍ സ്വദേശി കൊട്ടംപാറ ചക്കിങ്ങതൊടി ഹുസൈന്‍ (51) മിനിഞ്ഞാന്ന് മുതല്‍ കാണാതായി. ഏപ്രില്‍ 17 നു ഞായര്‍ ഇയാള്‍ എയര്‍ അറേബ്യ വിമാനത്തില്‍ നാട്ടില്‍ പോകാനായി എയര്‍പോര്‍ട്ടിലേക്കു പോയതാണ്. അതിനു ശേഷം ഇയാളെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

ഞായറാഴ്ച ഹുസൈന്‍ നാട്ടിലുള്ള ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫ്‌ലൈറ്റ് ക്യാന്‍സെല്‍ ആണെന്നും ഇന്ന് വരാന്‍ കഴിയില്ലെന്നും ഭാര്യയെ തെറ്റായ വിവരം ധരിപ്പിക്കുകയായിരുന്നു. യാത്രാ കാര്യങ്ങള്‍ ശരിപ്പെട്ടാല്‍ വിവരമറിയിക്കാമെന്നും പറഞ്ഞ്ഞ്ഞുവത്രേ. അതിനു ശേഷം അയാളുടെ മൊബൈല്‍ സ്വിച് ഓഫ് ആകുകയും ചെയ്തുവെന്ന് ബന്ധുക്കള്‍. അതേ സമയം, ഹുസൈന്റെ സുഹൃത്തുക്കള്‍ എയര്‍ അറേബ്യ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അയാള്‍ ഞായറാഴ്ച യാത്ര ചെയ്തിട്ടില്ലെന്നറിയിച്ചു. കഫീലിനെ കൂട്ടി എമിഗ്രേഷനില്‍ പരിശോധിച്ചപ്പോഴും അയാള്‍ രാജ്യം വിട്ടിട്ടില്ലെന്നു സ്ഥിരീകരിച്ച്ചു.
ഹുസൈന്റെ മകളുടെ വിവാഹമാണ് 24 നു ഞായറാഴ്ച. 22 നു വെള്ളി നിക്കാഹും. വീട്ടുകാരും ബന്ധുക്കളും നിക്കാഹിനു മുന്‍പ് തന്നെ ഹുസൈന്‍ എത്തില്ലേ എന്ന ആധിയിലാണു. സാമാന്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് ഹുസ്സൈന്റേതെന്നും, റൂമില്‍ നിന്ന് സന്തോഷത്തോടെ യാത്ര പറഞ്ഞ്ഞ്ഞിറങ്ങിയതായിരുന്നു എന്നും സുഹൃത്തുക്കള്‍ അറിയിച്ചു. ജിദ്ദയില്‍ എവിടെയോ ഉണ്ടാകാന്‍ സാധ്യതയുള്ള ഇയാളെ കുറിച്ചു വല്ല വിവരവും ലഭിക്കുന്നവര്‍ 0507206374, 0544334185, 0509315024 ഈ നമ്പരുകളില്‍ വിവരമറിയിക്കണമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.