അന്താരാഷ്ട്ര സഖാഫി കോണ്‍ഫറന്‍സ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Posted on: April 20, 2016 12:01 am | Last updated: April 20, 2016 at 12:01 am

കോഴിക്കോട്: ഇസ്്‌ലാമിക ദഅ്‌വത്തും ആധുനിക പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ മെയ് 10,11,12 തീയ്യതികളില്‍ കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കുന്ന അന്താരാഷ്ട്ര സഖാഫി ദഅ്‌വാ കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
സമ്മേളന നടത്തിപ്പിനായി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി (ചെയ.) ബാദുഷാ സഖാഫി ആലപ്പുഴ, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അശ്‌റഫ് സഖാഫി കടവത്തൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍ (വൈ. ചെയ.), ഡോ. അബ്ദുല്‍ ഹകീം സഖാഫി അല്‍ അസ്ഹരി (ജന.കണ്‍), ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, ഊരകം അബ്ദുര്‍റഹ്്മാന്‍ സഖാഫി, തറയിട്ടാല്‍ ഹസന്‍ സഖാഫി (കണ്‍.), കെ പി എച്ച് തങ്ങള്‍ കാവനൂര്‍ (ട്രഷ.) എന്നിവര്‍ അംഗങ്ങളായി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ രൂപവത്കരിച്ചു.
മര്‍കസ് ശരീഅത്ത് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സഖാഫി പണ്ഡിതന്മാരില്‍ നിന്നും പ്രഭാഷണം, രചന, ദഅ്‌വാ, സ്ഥാപന നേതൃത്വം, സംഘടനാസാരഥ്യം എന്നീ മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന 1000 സഖാഫികളാണ് കോണ്‍ഫറന്‍സില്‍ സംബന്ധിക്കുക. പത്ത് ആധുനിക വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇസ്്‌ലാമിക പണ്ഡിതന്മാര്‍ പങ്കെടുക്കും.
യോഗത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. സംഘാടക എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെയും, സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍, ശൂറാ ഭാരവാഹികള്‍, ജില്ലാ കോ ഓഡിനേറ്റര്‍മാര്‍ എന്നിവരുടെയും സംയുക്തയോഗം നാളെ ഉച്ചക്ക് 1.30ന് മര്‍കസില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.