നിങ്ങള്‍ ഒറ്റക്കല്ല, പ്രതീക്ഷകള്‍ കൈവിടരുതെന്ന് അഭയാര്‍ഥികളോട് മാര്‍പാപ്പ

Posted on: April 17, 2016 2:32 pm | Last updated: April 17, 2016 at 2:32 pm
SHARE

MARPAPAലെസ്‌ബോസ്(ഗ്രീസ്): പ്രതീക്ഷകളുമായി കടല്‍ കടന്നെത്തിയപ്പോള്‍ അഭയം തേടിയ രാജ്യങ്ങള്‍ സാമ്പത്തിക, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അനിശ്ചിതത്വത്തിന് നടുവിലാക്കിയ അഭയാര്‍ഥികള്‍ക്ക് സാന്ത്വനവുമായി ലെസ്‌ബോസില്‍ മാര്‍പാപ്പയെത്തി. എകുമെനിക്കല്‍ പത്രിയാര്‍ക്കീസ് ബര്‍ത്തോലോമസ്, ഗ്രീസ് ആര്‍ച്ച് ബിഷപ്പ് ജെറോം രണ്ടാമന്‍ എന്നിവരോടൊപ്പമാണ് മാര്‍പാപ്പ ഗ്രീസിലെത്തിയത്.

12 സിറിയന്‍ അഭയാര്‍ഥികളെ വത്തിക്കാനിലേക്ക് കൊണ്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്പിലെ അഭയാര്‍ഥി പ്രശ്‌നം അവസാനിപ്പിക്കുന്നതിനായി ഗ്രീസില്‍ കഴിയുന്ന എല്ലാ അനധികൃത അഭയാര്‍ഥികളേയും തുര്‍ക്കിയിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനം വിവാദമായതിന് പിറകെയാണ് പോപ്പിന്റെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.മോറിയയിലെ അഭയാര്‍ഥി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച മാര്‍പാപ്പ, മനുഷ്യത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ ഈ ദുരന്തത്തോട് പ്രതികരിക്കണമെന്ന് ലോകത്തോട് ആഹ്വാനം ചെയ്തു. ഈ മാനുഷിക ദുരന്തത്തെത്തേയും അതിന്റെ മൂല കാരണങ്ങളേയും നയതന്ത്രപരമായും, രാഷ്ട്രീയ മായും, സന്നദ്ധ സേവനങ്ങളിലൂടെയും സധൈര്യം നേരിടാന്‍ ലോക സമൂഹത്തോട് ആഹ്വാനം ചെയ്യുന്ന പ്രസ്താവനയില്‍ മൂവരും ഒപ്പ് വെച്ചു.
ഈജിയന്‍ കടല്‍ കടക്കുന്നതിനിടെ കടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രണാമമര്‍പ്പിച്ച് ഇന്ന് ലെസ്‌ബോസ് ഹാര്‍ബറില്‍ പോപ്പ് പ്രാര്‍ഥന നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here