Connect with us

Ongoing News

അസ്‌ലം ഷാ ഹോക്കി: ഓസീസിന് കിരീടം; ഇന്ത്യ രണ്ടാം സ്ഥാനത്ത്

Published

|

Last Updated

ഇപോ (മലേഷ്യ): അസ്‌ലം ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം. ഫൈനലില്‍ ഇന്ത്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തി ഓസീസ് കിരീടം സ്വന്തമാക്കി. ടോം ക്രെയ്ഗ് (25, 35), മാറ്റ് ഗോഡെസ് (43, 57) എന്നിവര്‍ നേടിയ ഇരട്ട ഗോളുകളാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍പോലും തോല്‍ക്കാതെയാണ് ഓസീസിന്റെ വിജയം. 2010ലാണ് ഇന്ത്യ അവസാനമായി അസ്‌ലം ഷാ ഹോക്കി കിരീടം നേടിയത്.

---- facebook comment plugin here -----

Latest