ബ്രസല്‍സ് ഭീകരാക്രമണം: ബെല്‍ജിയം ഗതാഗതമന്ത്രി ജാക്വലിന്‍ രാജിവച്ചു

Posted on: April 16, 2016 9:24 am | Last updated: April 16, 2016 at 9:26 am
SHARE

belgium transport ministerബ്രസല്‍സ്: ബെല്‍ജിയം ഗതാഗതമന്ത്രി രാജിവച്ചു. ബ്രസല്‍സ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു ഗതാഗത മന്ത്രി ജാക്വലിന്‍ ഗാലന്റ് രാജിസമര്‍പ്പിച്ചത്. ബ്രസല്‍സില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ പേരില്‍ ജാക്വലിന്‍ വിമര്‍ശനം നേരിട്ടിരുന്നു. ജാക്വലിന്‍ ഗാലന്റിന്റെ രാജി അംഗീകരിച്ചതായി പ്രധാനമന്ത്രി ചാള്‍സ് മിഷേല്‍ കാബിനറ്റ് യോഗത്തിനുശേഷം അറിയിച്ചു.

മാര്‍ച്ച് 22ന് ബ്രസല്‍സിലെ സാവന്റം വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനിലുമുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 32 പേര്‍ കൊല്ലപ്പെടുകയും 300 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here