Connect with us

Gulf

ദരിദ്ര രാജ്യങ്ങള്‍ക്ക് കൈതാങ്ങാകാന്‍ ഖത്വര്‍ 50 ദശലക്ഷം ഡോളര്‍ നല്‍കും

Published

|

Last Updated

ദോഹ: ലോകത്തെ ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായുള്ള ലൈവ് ആന്‍ഡ് ലൈവ്‌ലി ഹുഡ്‌സ് പദ്ധതിയിലേക്ക് പദ്ധതിയിലേക്ക് ഖ്വര്‍ ഡവലപ്‌മെന്റ് ഫണ്ട് 50 ദശലക്ഷം റിയാല്‍ നല്‍കും. ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബേങ്ക്, ഐ എസ് എഫ് ഡി, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പദ്ധതിയാണിത്. ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബേങ്ക് അംഗത്വുമുള്ള പാവപ്പെട്ട 30 രാജ്യങ്ങളിലാണ് 2.5 ബില്യന്‍ ഡോളറിന്റെ പദ്ധതികള്‍ നടപ്പലാക്കുന്നത്.
ഇന്നലെ ദോഹയില്‍ നടന്ന ചടങ്ങില്‍ സംഭാവന വാഗ്ദാന പത്രത്തില്‍ ഖത്വര്‍ ഡവലപ്‌മെന്റ് ഫണ്ട് ഡറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍ കുവാരി, ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബേങ്ക് പ്രസിഡന്റ് ഡോ. അഹ്മദ് മുഹമ്മദ് അലി അല്‍ മദനി, ബില്‍ ഗേറ്റ്‌സ് എന്നിവര്‍ ഒപ്പു വെച്ചു. വിദേശകാര്യ വകുപ്പു സഹമന്ത്രി സുല്‍ത്താന്‍ സഅദ് അല്‍ മുറൈഖി സംബന്ധിച്ചു. സുപ്രധാനമായ ഇത്തരമൊരു പദ്ധതിയുമായി സഹകരിക്കാനും സംഭാവന നല്‍കാനും കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് ഖത്വര്‍ ഡവലപ്‌മെന്റ് ഫണ്ട് ഡറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍ കുവാരി പറഞ്ഞു. ദശലക്ഷക്കണക്കിനു മനുഷ്യരെ ജീവിതത്തിലേക്കു കൊണ്ടു വരുന്നതിനുള്ള പദ്ധതിയാണിത്. രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങളുടെ പട്ടണിമാറ്റുന്നതിനും അവര്‍ക്ക് പുതിയ ജീവിതത്തെക്കുറിച്ച് പ്രതീക്ഷകള്‍ നല്‍കാനുമുള്ള പദ്ധതികളാണ് ലൈവ് ആന്‍ഡ് ലൈവ്‌ലിഹുഡ്‌സ് നടപ്പിലാക്കുന്നതെന്ന് ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബേങ്ക് പ്രസിഡന്റ് ഡോ. അഹ്മദ് മുഹമ്മദ് അലി അല്‍ മദനി പറഞ്ഞു. ഇത്തരം പദ്ധതികളുമായി അതിന്റെ യഥാര്‍ഥ സയമത്തു തന്നെ ഖത്വര്‍ സഹകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റിന്റെ സര്‍വോന്മുഖമായ വികസനത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന രാജ്യമാണ് ഖത്വറെന്നും മേഖലയിലെ ആലംബഹീനരായ ജനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ക്ക് സഹായിക്കുന്ന ഖത്വറിന്റെ സന്നദ്ധതയെ സ്വാഗതം ചെയ്യുന്നതായും ബില്‍ഗേറ്റ്‌സ് പറഞ്ഞു.

Latest