കേരള പ്രീമിയര്‍ ലീഗ് 16ന് ആരംഭിക്കും

Posted on: April 14, 2016 9:43 am | Last updated: April 14, 2016 at 12:49 pm
SHARE

കൊച്ചി: മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്’16 മുതല്‍ മെയ് ഒന്ന് വരെ മൂവാറ്റുപുഴ പി പി എസ്‌തോസ് മെമ്മോറിയല്‍ മുനിസിപല്‍ സ്റ്റേഡിയത്തില്‍ നടക്കും.
കേരള പൊലീസ് തിരുവനന്തപുരം,കെ എസ് ഇ ബി തിരുവനന്തപുരം, എസ്ബിടി തിരുവനന്തപുരം,എഫ് സി കേരള തൃശൂര്‍,കേരള ഇലവന്‍, എ ജി എസ് ഓഫീസ് തിരുവനന്തപുരം,സെന്‍ട്രല്‍ എക്‌സൈസ് കൊച്ചിന്‍,കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് എന്നീ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. വനിത ലീഗില്‍ മാര്‍ത്തോമ കോളേജ് വുമണ്‍സ് എഫ് സി തിരുവല്ല,ക്വാര്‍ട്‌സ് വുമണ്‍സ് എഫ് സി കോഴിക്കോട്,ദിനേഷ് സോക്കര്‍ വുമണ്‍സ് ക്ലബ്ബ് കോട്ടയം,ആലപ്പി വുമണ്‍സ് എഫ് സി ടീമുകള്‍ പങ്കെടുക്കും.
വിന്നേഴ്‌സിന് ഒരുലക്ഷം രൂപയും റണ്ണേഴ്‌സിന് 50,000 രൂപയുമാണ് ക്യാഷ് പ്രൈസ്.ഇത് വനിത ലീഗില്‍ യഥാക്രമം 50,000 വും 25000രൂപയും ക്യാഷ് പ്രൈസ് നല്‍കും. ഗാലറി-50രൂപ,ചെയര്‍-100, വി ഐ പി 500,വിവിഐപി1000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.സീസണ്‍ ടിക്കറ്റ് കുട്ടികള്‍ക്ക്-300,മുതിര്‍ന്നവര്‍ക്ക് -1000 ,സീസണ്‍ ചെയര്‍-2500,വി ഐ പി-5000,വിവിഐപി-10,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.