മൂന്ന് വിദേശ ഭാഷകളില്‍ നെറ്റ് കരസ്ഥമാക്കി മഅ്ദിന്‍ പൂര്‍വ വിദ്യാര്‍ഥി

Posted on: April 13, 2016 11:34 am | Last updated: April 13, 2016 at 11:34 am
SHARE

netമലപ്പുറം: മൂന്ന് വിദേശ ഭാഷകളില്‍ നെറ്റ് കരസ്ഥമാക്കി മഅ്ദിന്‍ ദഅ്‌വ കോളജ് പൂര്‍വ വിദ്യാര്‍ഥിക്ക് അപൂര്‍വ നേട്ടം. അറബിക്കില്‍ ജെ ആര്‍ എഫും ഇംഗ്ലീഷില്‍ നെറ്റും സ്വന്തമാക്കിയ മേല്‍മുറി പൊടിയാട് പി എം സുബൈര്‍ അംജദിക്കാണ് ഇപ്പോള്‍ ജര്‍മന്‍ ഭാഷയില്‍ നെറ്റ് ലഭിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഇഫഌ യൂനിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി ചെയ്ത് കൊണ്ടിരിക്കുന്ന സുബൈര്‍ അംജദി ഇപ്പോള്‍ ആന്ധ്രാപ്രദേശിലെ ജവഹര്‍ലാല്‍ നെഹ്്‌റു ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള എം ഐ ടി എസില്‍ ജര്‍മന്‍ ഭാഷാ അധ്യാപകനാണ്. 2015 ലെ മഅ്ദിന്‍ അക്കാദമിയുടെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. മഅ്ദിനില്‍ ഏഴാം ക്ലാസ് മുതല്‍ പി ജി വരെ പഠനം നടത്തി. ഇപ്പോള്‍ മഅ്ദിന്‍ ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിസിറ്റിംഗ് ഫാക്കല്‍റ്റിയാണ്. പനമ്പുഴ മണ്ണാന്‍തൊടി ഹംസ ഹാജി-ആസ്യ ദമ്പതികളുടെ നാലാമത്തെ മകനാണ്.