Connect with us

Gulf

മസ്‌കത്തില്‍ പാര്‍ക്കിംഗ് പിഴ ഇനി മൊബൈല്‍ ആപ്പ് വഴിയും അടക്കാം

Published

|

Last Updated

മസ്‌കത്ത്: മസ്‌കത്ത് നഗരസഭയുടെ കീഴില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. വിവിധ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങാതെ ഏത് സമയത്തും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതാണ് ആപ്ലിക്കേഷന്‍. ബലദിയത്തി (എന്റെ നഗരസഭ) എന്ന പേരില്‍ ഉള്ള ആപ്ലിക്കേഷന്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ജി. മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ ശൈഖ് ലോഞ്ച് ചെയ്തു.

നഗരസഭാ ലൈസന്‍സ്, കെട്ടിട അനുമതി, പാര്‍ക്കിംഗ് പെര്‍മിറ്റ് തുടങ്ങിയ സേവനങ്ങള്‍ നേടിയെടുക്കുന്നത് മുതല്‍ ലീസ് കരാര്‍ പുതുക്കാനും പാര്‍ക്കിംഗ് പിഴ അടക്കാനും ആപ്ലിക്കേഷനിലൂടെ സാധിക്കും. ഇലക്ട്രോണിക്‌വത്കരിച്ചതും നൂതനവുമായ സേവനങ്ങളാണ് എല്ലാ സമയത്തും ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നഗരസഭാ ഐ ടി വിഭാഗം ഡയറക്ടറേറ്റ് ജനറല്‍ നജ്‌ല നാസര്‍ അല്‍ റവാഹി പറഞ്ഞു. മികച്ച സര്‍വീസ് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്ലിക്കേഷന്‍ ആരംഭിച്ചിരിക്കുന്നതെന്നും യൂസര്‍ ഫ്രെണ്ട്‌ലി ആപ്പ് ആണ് ലോഞ്ച് ചെയ്തിരിക്കുന്നതെന്നും നാസര്‍ അല്‍ റവാഹി പറഞ്ഞു.

Latest