ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയേയും ക്യാംപസില്‍ നിന്ന് പുറത്താക്കിയേക്കും

Posted on: April 11, 2016 9:25 pm | Last updated: April 11, 2016 at 9:25 pm
SHARE

umar khalid,anirb bhattacharyaന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ്‌ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയേയും ക്യാംപസില്‍ നിന്ന് പുറത്താക്കിയേക്കും. സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചാണ് ക്യാംപസില്‍ ഇരുവരും അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതെന്ന് അന്വേഷണസമിതി വിസിക്ക് റിപ്പോര്‍ട്ട് സംര്‍പ്പിച്ചു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിസി ഉടന്‍ നടപടി എടുക്കുമെന്നാണ് സൂചന. എന്നാല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യുനിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിനെതിരെ കര്‍ശന നടപടി ഉണ്ടായേക്കില്ല. പരിപാടി സംഘടിപ്പിച്ചതില്‍ കന്‍ഹയ്യക്ക് പങ്കുള്ളതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശനമില്ല. കന്‍ഹയ്യ കുമാറിനും ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും പട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here